note ban-suprem court against central goverment

ന്യൂഡല്‍ഹി: നോട്ട് മാറാനുള്ള പരിധി 2000 രൂപയാക്കി കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സുപ്രീംകോടതി രംഗത്ത്. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് പറഞ്ഞിട്ടും എന്തിനാണ് പുതിയ നടപടികളെന്നും സുപ്രീംകോടതി ആരാഞ്ഞു.

നോട്ട് നിരോധനത്തിലെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണം, ജനം പരിഭ്രാന്തിയിലാണെന്ന കാര്യത്തില്‍ തര്‍ക്കിക്കേണ്ട കാര്യമില്ല. ജനങ്ങളുടെ പരിഭ്രാന്തി മാറ്റാന്‍ അടിയന്തര നടപടിയെടുക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ഹൈക്കോടതിയിലെ ഹര്‍ജികള്‍ സ്റ്റേചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

Top