note ban-service bank issue-thomas isaac

മലപ്പുറം: കളളപ്പണമുണ്ടെന്ന പേരില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്നത് രാജ്യദ്രോഹപരമാണെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക്.

കളളപ്പണം എവിടെ ഉണ്ടെങ്കിലും കണ്ടെത്തണം.കളളപ്പണമുളളത് സഹകരണ ബാങ്കുകളിലല്ല മറിച്ച് ന്യൂജനറേഷന്‍ പണമിടപാട് സ്ഥാപനങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ രേഖകളില്ലാത്ത പണം സൂക്ഷിക്കുന്നുണ്ടെന്ന സംശയത്തെതുടര്‍ന്ന് ആര്‍ബിഐ നിര്‍ദ്ദേശ പ്രകാരം നബാര്‍ഡ് ഉള്‍പ്പെടെ നടത്തിവരുന്ന പരിശോധന സദുദ്ദേശപരമാണെന്ന് കരുതുന്നില്ല.

എവിടെ കളളപ്പണമുണ്ടെങ്കിലും അത് കണ്ടെത്തുക തന്നെ വേണം.എന്നാല്‍ കളളപ്പണമുണ്ടെന്ന പേരില്‍ ബോധപൂര്‍വ്വം സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്നത് രാജ്യദ്രോഹപരമാണെന്നും അദ്ദേഹം പറഞ്ഞു

മലപ്പുറം ജില്ല സഹകരണ ബാങ്കില് 226 കോടി രൂപയുടെ കളളപണനിക്ഷപമുണ്ടെന്ന ആരോപണം ശരിയാണെന്ന് തോന്നുന്നില്ലെന്നും തോമസ് ഐസക്ക് കൂട്ടിച്ചര്‍ത്തു.

Top