note ban-ldf strike-support oommen chandy

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്.

സമരത്തോട് പൂര്‍ണയോജിപ്പെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സഹകരണമേഖലയെ തകര്‍ക്കുന്ന നടപടികളെ അംഗീകരിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

നോട്ട് പിന്‍വലിച്ചതിലൂടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയെങ്കിലും നടപടി സ്വീകരിക്കണം. തലതിരിഞ്ഞ നയമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റേത്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

Top