note ban issue-udf

തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരോപിച്ച് ഇടത് മുന്നണിയും യുഡിഎഫും സംയുക്തമായി നടത്താനിരുന്ന സമരത്തില്‍ സഹകരണം വേണ്ടന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍.

ഒറ്റയ്ക്ക് സമരം നടത്താമെന്ന തീരുമാനത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. പാര്‍ട്ടിയിലെ ഒരു വേദിയിലും സംയുക്ത സമരം ചര്‍ച്ചചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എം.എം ഹസ്സന്‍ പറഞ്ഞു.

സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്ന് ആദ്യം ആരോപണം ഉന്നയിച്ചത് ബി.ജെ.പിയാണ്. എന്നാല്‍ ഈ ആരോപണം രേഖാമൂലം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് എഴുതിക്കൊടുത്തത് സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം ആണ്.

സഹകരണ ബാങ്കുകള്‍ക്കെതിരെയുള്ള നിയന്ത്രണത്തെ ബി.ജെ.പി ന്യായീകരിക്കുന്നത് ഈ കത്ത് ഉയര്‍ത്തിക്കാട്ടിയാണെന്നും ഹസ്സന്‍ പറഞ്ഞു.

സംയുക്ത സമരത്തിനില്ലന്ന് വി.എം സുധീരന്‍. സമാനമായ പ്രതിഷേധം എന്നാല്‍ സംയുക്ത സമരമല്ലെന്നും വി.എം സുധീരന്‍ പറഞ്ഞു.

പലയിടത്തും സഹകരണസംഘങ്ങളെ അട്ടിമറിക്കാന്‍ സി.പി.എം ശ്രമിക്കുന്നു. ബി.ജെ.പിയുടെ ശൈലി സി.പി.എം സ്വീകരിക്കരുത്. സര്‍ക്കാര്‍ സമരം നടത്തേണ്ടത് പാര്‍ലമെന്റിന് മുന്നിലായിരുന്നുവെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

വി.എം സുധീരനും എ,ഐ ഗ്രൂപ്പുകളിലെ ഒരുവിഭാഗം നേതാക്കളും ഇതേ നിലപാടില്‍ തന്നെയാണ്.

Top