note ban is good desicion in nda government

ന്യൂഡല്‍ഹി: രാജ്യത്ത് നിന്നു ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ധീരമായിരുന്നെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

സര്‍ക്കാരിന്റെ തീരുമാനത്തോട് പൂര്‍ണമായി സഹകരിച്ച ജനങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

ഇന്ത്യ അതിവേഗം വികസനത്തിലേക്ക് കുതിക്കുന്ന രാജ്യമാണെന്നും ഈ വര്‍ഷവും ഇത് തുടരുമെന്നും മന്ത്രി പറഞ്ഞു.

നോട്ട് നിരോധനത്തിന്റെ പേരില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ അധികകാലം നീണ്ടുനില്‍ക്കില്ല. ഈ വര്‍ഷം തന്നെ ഇതു സംബന്ധിച്ച പ്രതിസന്ധിയെല്ലാം അവസാനിക്കും.

റെയില്‍വേ ബജറ്റും പൊതു ബജറ്റും ഏകീകരിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ചരിത്രപരമാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

Top