note ban-income tax

ന്യൂഡല്‍ഹി: അസാധുവായ നോട്ടുകള്‍ ബിനാമി അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്.

ബിനാമി അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവുശിക്ഷയും പിഴയുമെന്നാണ് ആധായനികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്, പണം നിക്ഷേപിക്കുന്നവര്‍ക്കും ഉടമയ്ക്കും ഒരേ കേസായിരിക്കും എടുക്കുക.

നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം വന്നതോടെ നവംബര്‍ എട്ടിനു ശേഷം ജന്‍ധന്‍ അക്കൗണ്ടുകളിലടക്കം വന്‍തോതില്‍ നിക്ഷേപം നടന്നുവെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് കര്‍ശനമായ തീരുമാനങ്ങള്‍.

Top