note ban-co operative bank-court

High court

തിരുവനന്തപുരം: അസാധുവാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറ്റിനല്‍കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സഹകരണസംഘങ്ങള്‍ ഹൈക്കോടതിയിലേക്ക്.

ബാങ്കിങ് റഗുലേഷന്‍ ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങളില്‍ മറ്റുബാങ്കുകളേക്കാള്‍ കൂടുതല്‍ നിക്ഷേപമുണ്ട്.

ധനവിനിയോഗത്തിന് അനുമതി നല്‍കാത്ത തീരുമാനം വിവേചനപരമാണ് എന്ന് സഹകരണ സംഘങ്ങള്‍ പറയുന്നു.

ബാങ്കിംഗ് റെഗുലേഷന്‍ നിയമ പ്രകാരമാണ് സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. എന്നിട്ടും ബാങ്കുകള്‍ക്ക് മാത്രം അനുമതി നല്‍കുന്ന തീരുമാനം വിവേചനപരമാണ് എന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍, റിസര്‍വ് ബാങ്ക് എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയത്.

പ്രതിസന്ധി തുടര്‍ന്നാല്‍ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരും. സംസ്ഥാനത്ത് ഏറ്റവും അധികം ആളുകള്‍ ആശ്രയിക്കുന്നത് സഹകരണ സംഘങ്ങളെയാണെന്നും ഹര്‍ജിയില്‍ പറയുന്നു.

Top