note ban-ak antony

തൃശൂര്‍: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കിയതാണ് തിരിച്ചടിയായതെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി.

കേന്ദ്രത്തിന്റെ തീരുമാനത്തോട് ആര്‍ക്കും എതിര്‍പ്പില്ലായിരുന്നു. പക്ഷേ ഒരു മുന്നൊരുക്കവും നടത്താത്തത് ജനങ്ങളെ വലച്ചെന്നും ആന്റണി പറഞ്ഞു.

സഹകരണ ബാങ്കുകളുടെ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്ന് ഉറപ്പു ലഭിച്ചതായും ആന്റണി കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് ആര്‍ബിഐ ഗവര്‍ണറെ കാണുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉറപ്പു നല്‍കിയെന്നും ആന്റണി പറഞ്ഞു.

Top