രാജ്യസഭാ തെരഞ്ഞെടുപ്പിന് നോട്ട വേണ്ടെന്ന് സുപ്രിം കോടതി

supreame court

ന്യൂഡല്‍ഹി : രാജ്യസഭാ തെരഞ്ഞെടുപ്പിന് നോട്ട വേണ്ടെന്ന് സുപ്രിം കോടതി. നേരിട്ടുള്ള തെരഞ്ഞെടുപ്പുകള്‍ ഉദ്ദേശിച്ചാണ് നോട്ടയെന്നും മറിച്ചുള്ളവയ്ക്ക് ഇത് ബാധകമല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് പറഞ്ഞു.

നോട്ട അനുവദിച്ചാല്‍ ക്രോസ് വോട്ടിംഗിനും അഴിമതിക്കും സാധ്യതയുണ്ടെന്ന് കാട്ടി ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ ഹര്‍ജിയിലാണ് വിധി.

കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നായിരുന്നു ഹര്‍ജി.

ആര്‍ക്കും വോട്ടു ചെയ്യാതെ നോട്ടയ്ക്ക് വോട്ടു രേഖപ്പെടുത്താന്‍ അനുവദിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമാണ് കോടതി റദ്ദാക്കിയത്.

Top