‘ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ല’- കെ.സി വേണുഗോപാൽ

ഡൽഹി: ഇ ഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. നേതാക്കളെ കാരണമില്ലാതെ കസ്റ്റഡിയിൽ എടുക്കുകയാണ്. ഇന്നും പ്രതിഷേധം തുടരും. രാഹുൽ ഗാന്ധി മുൻ‌കൂർ ജാമ്യത്തിന് ശ്രമിക്കുന്നില്ല. ആവശ്യപ്പെടുമ്പോഴൊക്കെ രാഹുൽ ഗാന്ധി ഹാജരാകുമെന്ന് അദ്ദേഹം പറഞ്ഞു.

നാഷണൽ ഹെറാൾഡ് കേസില്‍ രണ്ടുദിവസത്തെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടത്. പക്ഷെ ഇന്നും ചോദ്യം ചെയ്യൽ തുടരുകയാണ്. വീട്ടിൽ നിന്നടക്കം നേതാക്കളെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയാണ്, എത്ര ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടാലും ഹാജരായി മറുപടി നൽകും,ഈ കേസിൽ കള്ളപ്പണം വെളുപ്പിക്കൽ വരുന്നില്ല, ഒരാൾ പോലും പണം കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സർക്കാരും കേന്ദ്രത്തിലെ സർക്കാരും സമാനമായ ജനാധിപത്യ വിരുദ്ധതയാണ് ജനങ്ങളോട് കാട്ടുന്നതെന്ന് പ്രപർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.

Top