മഞ്ചേശ്വരത്ത് മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രൻ

K Surendran

കാസര്‍ഗോഡ് : മഞ്ചേശ്വരം മണ്ഡലത്തില്‍ ഇനി മല്‍സരിക്കാനില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സ്ഥാനാര്‍ത്ഥിയായി പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേസ് പിന്‍വലിക്കുന്ന കാര്യം ദേശീയ നേതൃത്വവുമായി ആലോചിച്ച് ഉടന്‍ തീരുമാനിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

2011 ലും 2016 ലും മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലും 2009 ലും 2014 ലും കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തിലുമായി നാല് തവണ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു കെ സുരേന്ദ്രന്‍.

മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ പി.ബി അബ്ദുള്‍ റസാഖിനോട് പരാജയപ്പെട്ടത് വെറും 89 വോട്ടിനാണ്. ഫലം ചോദ്യം ചെയത് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതി പരിഗണനയില്‍ ഇരിക്കെയായിരുന്നു എംഎല്‍എയുടെ മരണം.

Top