not to vote for the tramb Harvard Republican Club

വാഷിങ്ടന്‍ : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്യില്ലെന്ന പ്രശസ്തമായ ഹാര്‍വഡ് റിപ്പബ്ലിക്കന്‍ ക്ലബ്ബിന്റെ പ്രഖ്യാപനം, ഡോണള്‍ഡ് ട്രംപിനു കനത്ത തിരിച്ചടിയായി.

ഇറാഖില്‍ കൊല്ലപ്പെട്ട സൈനികന്റെ മാതാപിതാക്കള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അടക്കം ട്രംപിന്റെ വിവാദപ്രസ്താവനകളാണു പിന്തുണ പിന്‍വലിക്കാന്‍ കാരണം.

ട്രംപിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന് പാര്‍ട്ടി നേതാക്കളോടും ക്ലബ് അഭ്യര്‍ഥിച്ചു. 128 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണു ഇത്തരമൊരു തീരുമാനമെന്നും ഹാര്‍വഡ് റിപ്പബ്ലിക്കന്‍ ക്ലബ് പ്രസ്താവനയില്‍ പറയുന്നു. ‘റിപ്പബ്ലിക്കന്‍ മൂല്യങ്ങള്‍ക്കു നിരക്കാത്തതാണു ട്രംപിന്റെ വംശീയപരാമര്‍ശങ്ങള്‍.

വീരമ്യുത്യു വരിച്ച സൈനികരെ അപമാനിക്കുകയോ ഇകഴ്ത്തുകയോ ചെയ്യുന്നതു ചീത്ത രാഷ്ട്രീയവും ക്രൂരതയുമാണ്. ട്രംപിനെ തിരഞ്ഞെടുത്താല്‍, അതു രാജ്യത്തിനകത്തും പുറത്തും നമ്മുടെ സുരക്ഷയ്ക്കു ഭീഷണിയാകും. രാഷ്ട്രത്തിന്റെ അതിജീവനത്തിനുതന്നെ ട്രംപ് ഭീഷണിയാണ്.’

Top