ലോകസഭയിലേക്ക് മത്സരിക്കാനില്ല, തീരുമാനം വ്യക്തിപരം; കെ.മുരളീധരന്‍

തിരുവനന്തപുരം: ലോകസഭയിലേക്ക് മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് കെ.മുരളീധരന്‍. തീരുമാനം വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പരസ്യ പ്രതികരണം തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. തന്റെ നേതാവ് രാഹുല്‍ ഗാന്ധി. നേതാക്കള്‍ പറയുന്ന പ്രസ്താവനകള്‍ക്ക് മറുപടിയില്ല. പൊതുരംഗത്ത് നിന്ന് മാറി നില്‍ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. ലോക്‌സഭയില്‍ പോകാതെ നിയമസഭയില്‍ പോകാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം പ്രചരണങ്ങള്‍ അവഗണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

എസി മൊയ്തീന്‍ ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോഴാണ് ബാങ്ക് തട്ടിപ്പ് നടന്നത്. അന്ന് അത് മൂടിവച്ചു. തട്ടിപ്പ് നടത്തി ഇഡി കയറുന്നതും രാഷ്ട്രീയ വൈരാഗ്യം വെച്ച് കയറുന്നതും രണ്ടും രണ്ടാണ്. ഇതില്‍ എസി മൊയ്ദീന് തട്ടിപ്പില്‍ പങ്കുണ്ടെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു.

തുവ്വൂര്‍ കൊലപതകം ആരു ചെയ്താലും നടപടി വേണം. ഏത് പാര്‍ട്ടിയായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണം. കൊടി സുനിയെ വിലങ്ങ് ഇല്ലാതെ ട്രെയിനില്‍ കൊണ്ട് വന്നതില്‍ അത്ഭുതമില്ല. ടിപി കേസിലെ പ്രതികള്‍ സര്‍ക്കാരിന്റെ വിഐപികള്‍ , വിലങ്ങില്ലാതെ കൊണ്ടുപോയതില്‍ അത്ഭുതമില്ല കൊടി സുനിയാണ് ജയില്‍ ഭരിക്കുന്നതെന്ന് കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Top