പണക്കൊഴുപ്പ് നിറഞ്ഞ ലീഗില്‍ കളിക്കാനില്ലെന്ന് ; ഷോണ്‍ മാര്‍ഷ് ഐപിഎല്‍ വിടുന്നു

സിഡ്‌നി: ഇനി ഐപിഎല്‍ കളിക്കാനില്ലെന്ന് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷോണ്‍ മാര്‍ഷ്. പണക്കൊഴുപ്പ് നിറഞ്ഞ ലീഗില്‍ കളിക്കാനില്ലെന്നാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ താരം പ്രഖ്യാപിച്ചത്. നാലാം ആഷസ് ടെസ്റ്റിനു ശേഷമാണ് മാര്‍ഷ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 4.8 കോടി രൂപയ്ക്ക് പുണെ സൂപ്പര്‍ ജയന്റ്‌സില്‍ കളിച്ച താരമാണ് മാര്‍ഷ്. ഐപിഎല്ലില്‍ 14 ഇന്നിങ്‌സില്‍ നിന്ന് 225 റണ്‍സും 18 ഇന്നിങ്‌സില്‍ 20 വിക്കറ്റുകളും മാര്‍ഷ് നേടിയിട്ടുണ്ട്.

അതേസമയം, കൗണ്ടി ലീഗില്‍ കളിക്കാനാണ് മാര്‍ഷ് ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പണക്കൊഴുപ്പ് നിറഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വിട്ട് താരം കൗണ്ടിയിലേക്ക് പോകുന്നത് ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.

Top