not to fill ATM after 8 pm – central government

മുംബൈ: എടിഎമ്മുകളില്‍ രാത്രി എട്ടിനുശേഷം പണം നിറയ്‌ക്കേണ്ടെന്ന് ബാങ്കുകളോട് സര്‍ക്കാര്‍.

കവര്‍ച്ചയും തട്ടിക്കൊണ്ടുപോകലും വര്‍ധിച്ചതിനെതുടര്‍ന്ന് മുന്‍കരുതലെന്നനിലയിലാണ് നിര്‍ദേശം.നഗരങ്ങളില്‍ രാത്രി എട്ടിനുശേഷവും ഗ്രാമങ്ങളില്‍ വൈകീട്ട് അഞ്ചുമണിക്ക് ശേഷവും നക്‌സല്‍ ആക്രമണ ഭീഷണിയുള്ള പ്രദേശങ്ങളില്‍ ഉച്ചകഴിഞ്ഞ് മൂന്നിനുശേഷവും പണം നിറക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിന് കരാര്‍ ഏറ്റെടുത്തിട്ടുള്ള സ്വകാര്യ ഏജന്‍സികള്‍ ഉച്ചയ്ക്കുമുമ്പായി ബാങ്കില്‍ നിന്ന് പണമെടുക്കണം. ഒരുയാത്രയില്‍ അഞ്ച് കോടി രൂപയിലധികം കൊണ്ടുപോകരുത്.
സിസിടിവിയും ജിപിഎസ് സംവിധാനവും ഉള്‍പ്പടെയുള്ളവ ഒരുക്കി പ്രത്യേകം രൂപകല്പന ചെയ്തതാകണം വാഹനങ്ങള്‍. ഓരോ വാഹനത്തിലും പരിശീലനം ലഭിച്ച ആയുധധാരികളായ രണ്ട് ഗാര്‍ഡ്മാരും ഡ്രൈവറും ഉണ്ടാകണം എന്നതുള്‍പ്പടെയുള്ള നിര്‍ദേശങ്ങളാണ് സുരക്ഷയുടെ ഭാഗമായി സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്.

Top