പരമ്പര വിജയം മാത്രല്ല മറ്റൊരു ലക്ഷ്യവുമായാണ്‌ മത്സരത്തിനിറങ്ങുന്നത്‌ ; ചാഹല്‍

CHAHAL

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആറു മത്സര പരമ്പരയില്‍ ഒരു മത്സരം ബാക്കി നില്‍ക്കേ 4-1ന് മുന്‍പിലെത്തി ഇന്ത്യ പരമ്പര കിരീടം സ്വന്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് കുല്‍ദീപ് യാദവിന്റെയും ചാഹലിന്റെയും മികച്ച പ്രകടനമാണ്.

എന്നാല്‍ കേവലം പരമ്പര വിജയം മാത്രമല്ല അതിനപ്പുറത്തുള്ളതാണ് താന്‍ ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. അഞ്ചാം മത്സരത്തിലെ വിജയത്തിന് ശേഷം ട്വിറ്ററിലൂടെയാണ് ലക്ഷ്യം എന്താണെന്ന് ചഹല്‍ വ്യക്തമാക്കിയത്.

പരമ്പര സ്വന്തമാക്കിയത് കൂടുതല്‍ ഉത്സാഹിയാക്കുന്നുണ്ടെന്നും എല്ലാവരുടേയും ആശംസകള്‍ക്ക് നന്ദിയുണ്ടെന്നും പറഞ്ഞ ചാഹല്‍, പരമ്പരയില്‍ 5-1 ന് വിജയിക്കുന്നതിലാണ് തങ്ങള്‍ ഫോക്കസ് ചെയ്യുന്നതെന്നും ട്വീറ്റ് ചെയ്തു.

ഏകദിന പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകളാണ് റിസ്റ്റ് സ്പിന്നറുടെ സമ്പാദ്യം. ഫെബ്രുവരി പതിനെട്ടാം തീയതി സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്കിലാണ് പരമ്പരയിലെ ആറാമെത്തയും അവസാനെത്തയും മത്സരം നടക്കുന്നത്.

Top