വര്‍ഗീയ കലാപങ്ങളുടെ എണ്ണം കുറഞ്ഞു; യുപിയില്‍ ഭരണനേട്ടം എണ്ണിപറഞ്ഞ് യോഗി

ലഖ്‌നൗ: ഉത്തര്‍പ്രദേശിന്റെ പ്രതിച്ഛായ തന്നെ തന്റെ ഭരണകാലത്ത് മാറിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പി രാജ്യത്തിന് തന്നെ മാതൃകയാണ്. രണ്ട് വര്‍ഷത്തിനിടെ യു.പിയില്‍ ഒരു വര്‍ഗീയ കലാപം പോലുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷത്തെ നേട്ടങ്ങള്‍ അവതരിപ്പിച്ചപ്പോഴാണ് യോഗി ഇക്കാര്യം പറഞ്ഞത്. 2012ല്‍ യു.പിയിലുണ്ടായത് 227 വര്‍ഗീയ കലാപങ്ങളാണ്. 2013ല്‍ 247, 2014ല്‍ 242, 2015ല്‍ 219, 2016ല്‍ 100 വര്‍ഗീയ കലാപങ്ങളുണ്ടായെന്നും യോഗി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ മുന്‍ ഭരണകര്‍ത്താക്കളായ എസ്.പി. ബി.എസ്.പി എന്നിവര്‍ മാഫിയ ഭരണമാണ് നടത്തിയത്. അന്നത്തെ ഭരണത്തില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിച്ചുവെന്നും യോഗി അവകാശം ഉന്നയിച്ചു.

Top