സലാറിന്റെ പ്രമോഷനല്ല; പൃഥ്വിരാജും കജോളും ഒരുമിച്ചുള്ള ചിത്രം ഒരുങ്ങുന്നു , ഷൂട്ടിങ്ങ് മുംബൈയില്‍

ഴിഞ്ഞ ദിവസമാണ് പൃഥ്വിരാജിന്റെ ഒരു പോസ്റ്റ് വൈറലായത്. കുറച്ച് ദിവസത്തേക്ക് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ പോകുന്നു എന്ന സൂചന നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് പൃഥിരാജിന്റെ ഒരു പോസ്്റ്റര്‍ വൈയറല്‍ ആയത്. താരം പോസ്റ്റ് പങ്കുവെച്ചത്. പുതിയ സിനിമയുടെ ഭാഗമാവുകയാണോ, അല്ലെങ്കില്‍ പൃഥ്വിയുടെ തന്നെ എമ്പുരാന്‍ പ്രൊജക്ടിന്റെ ഭാഗമായി മുംബൈയ്ക്ക് പോകുന്നതാണോ എന്നൊന്നും വ്യക്തമായിരുന്നില്ല.

പൃഥ്വിരാജ് പ്രതിനായകനാകുന്ന സലാറിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി മുംബൈയില്‍ പോകുന്നു എന്നാണ് ഒടുവിലെത്തിയ റിപ്പോര്‍ട്ട്. എന്നാല്‍ ഇതെന്നുമല്ല വാര്‍ത്ത മറ്റൊരു ബോളിവുഡ് ചിത്രത്തിന്റെ ഭാഗമാകുകയാണ് നടന്‍. പൃഥ്വിരാജും കജോളും ഒരുമിച്ചുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മുംബൈ ഫിലിം സിറ്റിയില്‍ വെച്ചുള്ളതാണ് ചിത്രം. ഇവരെ കൂടാതെ സെയ്ഫ് അലി ഖാന്റെ മകനായ ഇബ്രാഹിം അലി ഖാനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇബ്രാഹിമിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിതെന്ന് പ്രത്യേകത കൂടിയുണ്ട്. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെയോസ് ഇറാനിയാണ്.

Top