രജനിയും കമലും അല്ല, യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍ ദളപതി വിജയ് ! മലേഷ്യയും സാക്ഷി

superstar Vijay

കോലാലംപൂര്‍: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനും ഉലകനായകന്‍ കമല്‍ ഹാസനും യഥാര്‍ത്ഥ’ സൂപ്പര്‍ സ്റ്റാര്‍ ആരാണെന്ന് മനസ്സിലാക്കി കൊടുത്തു മലേഷ്യ . .

തെന്നിന്ത്യന്‍ താര സംഘടനയായ നടികര്‍ സംഘം സംഘടിപ്പിച്ച നക്ഷത്ര കലാവിരുന്നായിരുന്നു വേദി.

രജനിയും കമലും ഉള്‍പ്പെട്ട 450 ഓളം താരങ്ങള്‍ പങ്കെടുത്ത ബ്രഹ്മാണ്ഡ ഷോ ആയിരുന്നു കഴിഞ്ഞ ദിവസം സമാപിച്ചത്.

വിജയ്‌യും അജിത്തും ഒഴികെ മറ്റെല്ലാ താരങ്ങളും ഈ കലാപരിപാടിയില്‍ പങ്കെടുത്തിരുന്നു.

വിജയ് പങ്കെടുത്തില്ലങ്കിലും അദ്ദേഹത്തിന്റെ സൂപ്പര്‍ ഹിറ്റ് സിനിമകളിലെ ഡാന്‍സിനും പാട്ടിനും മറ്റൊരു താരത്തിന്റെ സിനിമക്കും കിട്ടാത്ത കയ്യടിയാണ് ഒരു ലക്ഷത്തോളം ആളുകള്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ നിന്നും ലഭിച്ചത്.

വിജയ്‌യുടെ നായികയായി തുപ്പാക്കി, ജില്ല സിനിമകളില്‍ അഭിനയിച്ച കാജള്‍ അഗര്‍വാള്‍ അതേ സിനിമയിലെ ഗൂഗിള്‍ ഗൂഗിള്‍ . ., കണ്ടാകി . . പാട്ടുകള്‍ക്കായി നൃത്തം ചവിട്ടിയപ്പോള്‍ സദസ്സ് വന്‍ കരഘോഷത്തോടെയാണ് എതിരേറ്റത്.

Rajanikanth and kamal

വിജയ്‌യുടെ പേര് പറയുമ്പോള്‍ തന്നെ സദസ്സില്‍ ഉയര്‍ന്ന ആരവം ശ്രവിച്ച് രജനിയും കമലും ഉള്‍പ്പെടെയുള്ളവര്‍ ചിരിക്കുന്ന വീഡിയോ ദൃശ്യങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.

ഒടുവില്‍ വിജയ്‌യുടെ വിവാദ ചിത്രമായ മെര്‍സലിലെ സൂപ്പര്‍ ഹിറ്റ് ഗാനം ആടപോറാം . . തമിഴന്‍ ഗാനത്തിന് സായിഷ ചുവടുവെച്ചതോടെ വിജയ് ആരാധകര്‍ ‘തൃശൂര്‍ പൂരമാക്കി’ക്കളഞ്ഞുവത്രെ സ്റ്റേഡിയം.

വിജയ് സിനിമയിലെ പാട്ടിന് ഇതാണ് വരവേല്‍പ്പെങ്കില്‍ ദളപതി നേരിട്ടു വന്നിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ച.

മറ്റൊരു രാജ്യത്ത് പോലും ഇത്രയധികം ആരാധകരെ സൃഷ്ടിക്കാന്‍ വിജയ്ക്ക് കഴിഞ്ഞതില്‍ തമിഴ് സിനിമാലോകവും അമ്പരന്ന് നില്‍ക്കുകയാണ്.

നേരത്തെ തന്റെ രാഷ്ട്രീയ പ്രവേശനത്തോടനുബന്ധിച്ച് ആരാധകരുമായി സംവദിക്കുന്നതിനിടെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ വിജയ് ആണെന്ന സൂചന രജനീകാന്ത് നല്‍കിയിരുന്നു.

അണ്ണാമലൈ സിനിമ റിലീസ് ചെയ്ത സമയം താന്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ കൂടെ നടന്‍ ശിവാജി ഗണേഷനും ഉണ്ടായിരുന്നുവെന്നും തന്റെ ആരാധകരുടെ തള്ളിക്കയറ്റം കണ്ട് ആദ്യം തന്നെ വാഹനത്തില്‍ കയറ്റിവിട്ട് അതിനു ശേഷമാണ് മഹാനടനായ ശിവാജി അവിടെ നിന്നും തിരിച്ചതെന്നും രജനി പറഞ്ഞിരുന്നു.

‘നിന്റെ കാലമാണ് ഇപ്പോള്‍ എന്നായിരുന്നു ആരാധകരുടെ കൂട്ടത്തെകണ്ട് രജനിയോട് ശിവാജി പറഞ്ഞിരുന്നത് ‘

‘ഈ സംഭവത്തിന് ശേഷം നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞ് അടുത്തയിടെ താന്‍ കോയമ്പത്തൂരില്‍ മറ്റൊരു ആവശ്യത്തിന് പോകാന്‍ പുറപ്പെട്ടപ്പോള്‍ ഇപ്പോള്‍ വരേണ്ടതില്ല എന്ന് അവിടെനിന്നും അഭ്യര്‍ത്ഥിച്ചു. കാരണമായി പറഞ്ഞത് ഒരു യുവതാരം ഇപ്പോള്‍ വരുന്നുണ്ട് നിറയെ അവരുടെ ആരാധകരാണ് എന്നതായിരുന്നു. ഈ താരം പോയതിനു ശേഷം പുറപ്പെട്ടാല്‍ മതിയെന്നായിരുന്നു ഉപദേശം.

superstar vijay

ഇതുകേട്ട താന്‍ മുന്‍പ് ശിവാജി പറഞ്ഞത് ഓര്‍ത്തു. കാലം . . നേരം . . ഇപ്പോള്‍ ആ യുവതാരത്തിനാണ് എന്നാണ് രജനി ആരാധകരെ ഓര്‍മ്മപ്പെടുത്തിയത്’.

സൂപ്പര്‍സ്റ്റാറിന്റെ ഈ വാക്കുകളും തമിഴകത്തിപ്പോള്‍ ചൂടുള്ള ചര്‍ച്ചയാണ്. വിജയ്‌യുടെ പേര് രജനി പരാമര്‍ശിച്ചില്ലെങ്കിലും രജനി വരുന്നതിനു മുന്‍പ് വിജയ് ആണ് കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയതെന്ന് വ്യക്തമായതിനാല്‍ രജനിയുടെ പിന്‍ഗാമി വിജയ് തന്നെയാണെന്നാണ് തമിഴകത്തെ പ്രചരണം.

Top