പോളിറ്റ് ബ്യൂറോയിൽ എത്താനുള്ള യോഗ്യതയും അർഹതയുമൊന്നും തനിക്കില്ല: ഇ പി ജയരാജൻ

കണ്ണൂര്‍: സിപിഎം പോളിറ്റ് ബ്യൂറോയില്‍ എത്താനുള്ള യോഗ്യതയും അര്‍ഹതയുമൊന്നും തനിക്കില്ലെന്ന് ഇ പി ജയരാജന്‍. താന്‍ ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനാണ്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. കെ റെയിലിനെപ്പറ്റി പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യില്ല. അതിനുള്ള വേദിയല്ല പാര്‍ട്ടി കോണ്‍ഗ്രസെന്ന് ഇപി ജയരാജന്‍ പറഞ്ഞു.

പാര്‍ട്ടിയുടെ രാഷ്ട്രീയ നയ രൂപീകരണ വേദിയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. കരട് രാഷ്ട്രീയ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍, രാജ്യത്ത് ബിജെപി നേരിടാനുള്ള സഖ്യരൂപീകരണം അടക്കമുള്ള വിഷയങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് അവസാന റിപ്പോര്‍ട്ട് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കും. അതാണ് സിപിഎമ്മിന്റെ രീതിയെന്ന് ജയരാജന്‍ പറഞ്ഞു.

 

Top