ടൂറിന് പോകാന്‍ പണം നല്‍കിയില്ല; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു

 

തിരുവനന്തപുരം : തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. നാവായിക്കുളം കുടവൂര്‍ ചാന്നാരുകോണം ലക്ഷ്മി വിലാസത്തില്‍ ശ്രീലക്ഷ്മി ( 17) ആണ് മരിച്ചത്.

ടൂറിന് പോകാന്‍ പണം നല്‍കാത്തതിനാണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയതെന്നാണ് വിവരം. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം നടന്നത്. ഞെക്കാട് ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ശ്രീലക്ഷ്മി.

Top