രാജ്യത്ത് സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയത് 36 വ്യാപാരികള്‍ !

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യാപാരികളുടെ എണ്ണത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരം പുറത്ത്. മല്യയും നീരവ് മോദിയും മാത്രമല്ല രാജ്യം വിട്ടത് 36 ബിസിനസുകാരാണ് സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ടിരിക്കുന്നത്.

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ചോപ്പര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന മോഹന്‍ ഗുപ്തയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.വിജയ് മല്യ, ലളിത് മോദി, നീരവ് മോദി, മെഹുല്‍ ചോക്‌സി, സന്ദേസര സഹോദരങ്ങള്‍ തുടങ്ങിയ സമൂഹത്തില്‍ വലിയ സ്ഥാനങ്ങളുള്ള 36 വ്യാപാരികളാണ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തുനിന്ന് മുങ്ങിയത്.

രാജ്യത്ത് ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുള്ളതാണ് ഇവരെല്ലാമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു.

Top