ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം: വാര്‍ത്തകള്‍ വ്യാജമെന്ന് സ്മൃതി ഇറാനി

smriti irani

ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായി പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കേന്ദ്രസര്‍ക്കാരില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരത്തിലുള്ള അഭൂഹങ്ങള്‍ സൃഷ്ടിക്കുന്നതെന്നും സ്മൃതി ഇറാനി പ്രതികരിച്ചു.

നിലവില്‍ സ്മൃതി ഇറാനി കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ്, വാര്‍ത്താ വിതരണ വകുപ്പ് മന്ത്രിയാണ്.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞതാണ് മുഖ്യമന്ത്രി ആയിരുന്ന വിജയ് രൂപാണിയുടെ സാധ്യതയ്ക്ക് മങ്ങലേല്‍പിച്ചത്. തെരഞ്ഞെടുപ്പിന് മുന്‍പെ, വിജയ് രൂപാണിയെ തന്നെ അടുത്ത മുഖ്യമന്ത്രിയാക്കും എന്ന രീതിയിലായിരുന്നു പ്രചാരണം.

പട്ടേല്‍, ദലിത്, ഒബിസി തുടങ്ങി വിവിധ ജാതിവിഭാഗങ്ങള്‍ക്കും ബിജെപി സര്‍ക്കാരില്‍ പ്രാതിനിധ്യം ഉണ്ടാകും. തിരഞ്ഞെടുപ്പില്‍ ഈ വിഭാഗങ്ങളുടെ ബിജെപിയോടുള്ള എതിര്‍പ്പ് മുതലെടുത്ത് കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തിയിരുന്നു. ഗുജറാത്തിലും ഹിമാചലിലും അടുത്ത ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്തുമെന്നാണ് ബിജെപി നല്‍കുന്ന സൂചന.

Top