ഗുജറാത്തില്‍ ബിജെപിയുടെ സീറ്റ് 99 ആക്കി കുറച്ചതിനുള്ള പ്രതികാരമാണ് ദളിതരോട് ജിഗ്‌നേഷ് മേവാനി

jignesh mevani

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ദളത് നേതാവ് ജിഗ്‌നേഷ് മേവാനി രംഗത്ത്. ഗുജറാത്തില്‍ ബി.ജെ.പിയുടെ സീറ്റ് 99 ആക്കി കുറച്ചതിനുള്ള പ്രതികാരമാണ് സര്‍ക്കാര്‍ ദളിതരോട് കാണിക്കുന്നതെന്ന് മേവാനി കുറ്റപ്പെടുത്തി.

അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങി ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന യഥാര്‍ഥ വിഷയങ്ങളെ മറച്ചാണ് ഘര്‍ വാപ്പസി, ലവ് ജിഹാദ്, ഗോരക്ഷ എന്നിവക്ക് പ്രധാന്യം നല്‍കുന്നത്. ഞങ്ങള്‍ ഇതിനെതിരാണ്. ഭരണഘടനക്ക് അനുസൃതമായാണ് താന്‍ നിലകൊള്ളുന്നത്. അതിനാല്‍ തന്നെ എത്രവേണമെങ്കിലും വിമര്‍ശിക്കാം. ഞങ്ങള്‍ ലവ് ജിഹാദിലല്ല, സ്‌നേഹത്തില്‍ മാത്രമാണ് വിശ്വസിക്കുന്നത്. അതിനാല്‍ പ്രണയദിനം ആഘോഷിക്കുമെന്നും മേവാനി പറഞ്ഞു.

പൊലീസ് അനുമതി മറികടന്ന് നടത്തിയ യുവ ഹുങ്കാര്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു ജിഗ്‌നേഷ്.

ഭരണഘടനക്കുവേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നത്, പ്രത്യേക മത വിഭാഗത്തിനോ സമുദായത്തിനോ വേണ്ടിയല്ലെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍ അറിയിച്ചു. സര്‍ക്കാര്‍ തങ്ങളെ ഹിന്ദുക്കള്‍ക്കെതിരെയായി ചിത്രീകരിക്കുകയാണെന്നും കനയ്യ പറഞ്ഞു.

Top