എതിരാളികളുടെ കളി നോക്കുന്നില്ല സ്വന്തം കളി മെച്ചപ്പെടുത്താന്‍ ശ്രമിക്കും ; ബെര്‍ബറ്റോവ്

berbatov

കൊച്ചി: സ്വന്തം കളി മെച്ചപ്പെടുത്തുന്നതിലും ടീമിനെ വിജയിപ്പിക്കുന്നതിലുമാണ് ശ്രദ്ധയെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ്.

പരുക്ക് ഭേദമായി ഉടന്‍ ടീമില്‍ മടങ്ങിയെത്തുമെന്നും ബെര്‍ബറ്റോവ് വ്യക്തമാക്കി.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി അന്‍പത് ഗോള്‍ നേടിയ താരം, ബള്‍ഗേറിയയുടെ മികച്ച ഗോള്‍വേട്ടക്കാരന്‍ എന്നിങ്ങനെയാണ് ബെര്‍ബറ്റോവിന്റെ വിശേഷണങ്ങള്‍.

കരിയറിന്റെ അവസാനകാലത്താണ് കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയതെങ്കിലും മധ്യനിരയില്‍ കളി മെനയുന്നത് ബെര്‍ബറ്റോവാണ്.

ഡിസംബര്‍ 31ന് ബംഗളുരു എഫ്.സിക്കെതിരായി കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ തിരിച്ചെത്താനാകുമെന്നാണ് ബെര്‍ബറ്റോവിന്റെ പ്രതീക്ഷ.

ഐഎസ്എല്ലില്‍ എതിരാളികള്‍ ശക്തരാണ്. അവര്‍ എങ്ങനെ കളിക്കുന്നുവെന്ന് താന്‍ നോക്കുന്നില്ല. തന്റെ കളി മെച്ചപ്പെടുത്തുന്നതിനാണ് ശ്രമിക്കുക. മാഞ്ചെസ്റ്ററിനടക്കം മുന്‍ നിരയില്‍ കളിച്ച താന്‍ ഇപ്പോള്‍ മധ്യനിരയിലാണ് കളിക്കുന്നത്. ആ മത്സരം താന്‍ ആസ്വദിക്കുന്നുണ്ടെന്നും ബെര്‍ബറ്റോവ് പറഞ്ഞു.

Top