ആജീവനാന്തം ഒരു തൊഴിലെന്ന് കരുതിയല്ല കോണ്‍ഗ്രസിലേക്ക് എത്തിയതെന്ന് ശശി തരൂര്‍

shashi tharoor

ന്യൂഡല്‍ഹി : ആജീവനാന്ത കാലം ജോലിയെന്ന രീതിയിലല്ല കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എത്തിയതെന്ന് എംപി ശശി തരൂര്‍. പുരോഗനാത്മ ഇന്ത്യക്ക് ഏറ്റവും അനുയോജ്യമെന്ന സംഘടനയെന്ന് വിശ്വസിച്ചാണ് കോണ്‍ഗ്രസില്‍ എത്തിയത്. വോട്ടിനോ സീറ്റിനോ വേണ്ടി ആശയത്തെ ഉപേക്ഷിക്കില്ലെന്നും തരൂര്‍ അറിയിച്ചു.

പ്രതിപക്ഷപാർട്ടികൾ എന്ന നിലയ്ക്ക് കേന്ദ്രസർക്കാരിനെതിരെ വിമർശനമുന്നയിക്കുമെങ്കിലും കശ്മീർ വിഷയത്തിൽ കേന്ദ്ര നിലപാടിനൊപ്പമാണ്. ഒരു തുണ്ട് പോലും പാക്കിസ്ഥാനു വിട്ടു നൽകാൻ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് സംസാരിച്ചതിന് തരൂരിന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് രൂക്ഷ വിമര്‍ശനമേല്‍ക്കേണ്ടി വന്നിരുന്നു. കെപിസിസി തരൂരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചു കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കുമെന്നും തരൂര്‍ വ്യക്തമാക്കിയിരുന്നു.

Top