ഇത് ഹമാസ് തന്നെ ആസൂത്രണം ചെയ്ത യുദ്ധം, ആക്രമണത്തില്‍ പങ്കില്ല; ഹമാസിന്റെ അവകാശവാദം തള്ളി ഇറാന്‍

സ്രയേല്‍ ഹമാസ് യുദ്ധം കടുക്കുതിനിടയില്‍ ഹമാസിന്റെ അവകാശവാദം തള്ളി ഇറാന്‍. ഇത് ഹമാസ് തന്നെ ആസൂത്രണം ചെയ്ത യുദ്ധമാണ്. ഇതില്‍ ഇറാനുമായി യാതൊരു ബന്ധവുമില്ല. പ്രശ്നങ്ങള്‍ക്ക് എല്ലാം കാരണം ഇസ്രയേലാണ്, ആക്രമണത്തില്‍ പങ്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. ആക്രമണത്തില്‍ 413 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇരുപക്ഷത്തുമായി1000ത്തോളം പേര്‍ കൊല്ലപ്പെട്ടു. കരയുദ്ധത്തിനൊരുങ്ങി ഇസ്രയേല്‍. അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഇസ്രയേലിലേക്ക് എത്തും.

എന്നാല്‍ ഹമാസിനെ ഇറാന്‍ പിന്തുണക്കുന്നുണ്ടെന്നും ഹമാസിന് ആവശ്യമായ യുദ്ധ സാമഗ്രഹികള്‍ അവര്‍ നല്‍കുന്നുണ്ടെന്നും ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ നൗര്‍ ഗിലോണ്‍ അരോപിച്ചു. ഈ ക്രൂരതയ്ക്ക് പിന്നിലെ ഭീകരര്‍ വലിയ പ്രത്യാഘാതങ്ങള്‍ ഏല്‍ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ അതിന്റെ വ്യവസ്ഥകള്‍ക്കനുസൃതമായി എത്രയും വേഗം ഭീകരര്‍ക്ക് മറുപടി നല്‍കുമെന്നും നൗര്‍ ഗിലോണ്‍ വ്യക്തമാക്കി.

ഇറാന്‍ ഈ ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഞങ്ങള്‍ക്ക് വ്യക്തമാണ്. അവര്‍ ഭീകരര്‍ക്ക് ആവശ്യമായ ആയുധപരിശീലനം നല്‍കുന്നതിനെക്കുറിച്ചും ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തിയാണ് ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ആക്രമണത്തില്‍ ഇറാന്‍ഭീകരസംഘടനയെ സഹായിക്കാനുള്ള സാധ്യത ഇസ്രായേല്‍ തള്ളിക്കളയില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം ഇസ്രയേലില്‍ അപ്രതീക്ഷിതമായി നടത്തിയ ഹമാസ് ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ . സമാധാനത്തിനായി ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്ന് യുഎന്‍ രക്ഷാസമിതി ആവശ്യപ്പെട്ടു. വിഷയത്തില്‍ ധാരണയില്‍ എത്താനായില്ലെന്ന് യുഎന്‍ ഉദ്യോഗസ്ഥന്‍ ടോള്‍ വെനസ്ലന്റ് അറിയിച്ചു.

Top