ഒരു കാരണവശാലും കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥി ആകില്ല; കെ.സി വേണുഗോപാൽ

ഡൽഹി: ഒരു കാരണവശാലും കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥി ആകില്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ.സി വേണുഗോപാൽ.രാജസ്ഥാനിലെ പ്രശ്നങ്ങൾ എത്രവും പെട്ടെന്ന് പരിഹരിക്കും. അശോക് ഗേലോട് മാപ്പ് പറഞ്ഞതോടെ അത് അവസാനിച്ചു. ഇനി എന്ത് നടപടി വേണം എന്ന് സോണിയ ഗാന്ധിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എ.കെ ആന്റണിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് കെ.സി വേണുഗോപാൽ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ശശി തരൂർ എം.പി ദി​ഗ് വിജയ് സിം​ഗുമായി കൂടിക്കാഴ്ച്ച നടത്തി. കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് സഹപ്രവർത്തകരായ രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്ന് കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ ശശി തരൂർ ട്വീറ്റ് ചെയ്തു. മത്സരത്തിൽ ആര് ജയിച്ചാലും കോൺ​ഗ്രസിന്റെ ജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ല എന്ന് അശോക് ഗെഹ്ലോട്ട് അറിയിച്ചു. എംഎൽഎമാരുടെ മനസ്സ് മാറ്റാൻ തനിക്ക് സാധിച്ചില്ല. താൻ തന്നെ ആ മുഖ്യമന്ത്രിയായി തുടരണം എന്നും സച്ചിൻ പൈലറ്റ് വേണ്ട എന്നുമാണ് എംഎൽഎമാരുടെ പൊതുവികാരം. അതുകൊണ്ട് തന്നെ താൻ രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരും എന്ന് അദ്ദേഹം വ്യക്തമാക്കി. ദ്വിഗ് വിജയ് സിങ്ങും ശശി തരൂരുമാകും ഇനി മത്സരരംഗത്ത് ഉണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Top