മതിയായ രേഖകളില്ല; ധര്‍മ്മരാജന്റെ ഹര്‍ജി മടക്കി കോടതി

കൊച്ചി: കൊടകരയില്‍ കവര്‍ച്ച ചെയ്ത പണം തിരികെ വേണമെന്ന പരാതിക്കാരന്‍ ധര്‍മ്മരാജന്റെ ഹര്‍ജി മടക്കി കോടതി. ഇരിങ്ങാലക്കുട മജിസ്‌ടേറ്റ് കോടതിയാണ് ഹര്‍ജി മടക്കിയത്. മതിയായ രേഖകളില്ലെന്ന് വിലയിരുത്തിയ കോടതി ഹര്‍ജി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച കോടതി ധര്‍മരാജനും സുനില്‍ നായിക്കും ഷംജീറും വെവ്വേറെ ഹര്‍ജികള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു.

കവര്‍ച്ച ചെയ്യപ്പെട്ട പണം ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്നതാണെന്നും തിരിച്ചുവേണമെന്നമെന്നുമാണ് ആര്‍ എസ് എസ് പ്രവര്‍ത്തകനായ ധര്‍മരാജന്‍ ഇരിങ്ങാലക്കുട കോടതിയെ അറിയിച്ചത്.

Top