ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരത്തെ വെളിപ്പെടുത്തി റോബര്‍ട്ടോ കാര്‍ലോസ്

ലണ്ടന്‍: ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരം ബാഴ്‌സലോണയുടെ ലിയോണല്‍ മെസിയാണോ യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണോ എന്ന തര്‍ക്കത്തിന് പുതിയൊരു മറുപടിയുമായി മുന്‍ ബ്രസീല്‍ താരം റോബര്‍ട്ടോ കാര്‍ലോസ് രംഗത്ത്.

ബ്രസീല്‍ ടീമിലെ സഹതാരമായിരുന്ന റൊണാള്‍ഡോ ആണ് എക്കാലത്തെയും മികച്ച താരമെന്ന് റോബര്‍ട്ടോ പറഞ്ഞു. അവനാണ് ഏറ്റവും മികച്ചവനെന്നും അവനെപ്പോലൊരു താരം ഇനിയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. പരിശീലനത്തില്‍ പോലും അവന്റെ മികവ് വേറിട്ടു നിന്നിരുന്നു. നെയ്മറോ, മെസ്സിയോ റൊണാള്‍ഡോയോ ഒന്നുമല്ല എക്കാലത്തെയും മികച്ച കളിക്കാരന്‍. അത് ഞങ്ങളുടെ റൊണാള്‍ഡോ തന്നെയാണ് റോബര്‍ട്ടോ കൂട്ടിച്ചേര്‍ത്തു.

അതുല്യ പ്രതിഭയാണ് അവന്‍. ഞങ്ങളുടെ തലമുറയില്‍ ഗോളടിക്കുക എന്നത് അല്പം കടുപ്പമേറിയ പണിയായിരുന്നു. എതിര്‍ ടീമുകളിലെ ശാരീരികമായി കരുത്തരായ പ്രതിരോധനിരക്കാരെ മറികടന്നുവേണമായിരുന്നു ഗോളടിക്കാന്‍. ഈ കരുത്തന്മാര്‍ക്കിടയില്‍ മുന്നേറ്റനിരക്കാര്‍ പാടുപെടുന്ന കാലത്താണ് റൊണാള്‍ഡോ ഗോളുകള്‍ അടിച്ചു കൂട്ടിയതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ടോട്ടനം പരിശീലകന്‍ ഹോസെ മൗറീഞ്ഞോയും നേരത്തെ റൊണാള്‍ഡോ ആണ് എക്കാലത്തെയും മികച്ച കളിക്കാരനെന്ന് പറഞ്ഞിരുന്നു.

റൊണാള്‍ഡോയുടെ കരിയര്‍ നശിപ്പിച്ചത് പരിക്കുകളാണ.് പരിക്കുകളില്ലായിരുന്നെങ്കില്‍ അദ്ദേഹം എത്രയോ നേട്ടങ്ങള്‍ സ്വന്തമാക്കുമായിരുന്നു. പരിക്കുകള്‍ വേട്ടയാടിയിട്ടും റൊണാള്‍ഡോയുടെ ക്ലബ്, രാജ്യാന്തര കരിയര്‍ നേട്ടങ്ങള്‍ വാരിക്കൂട്ടി. രണ്ട് തവണ ലോകകപ്പ് ഉയര്‍ത്തിയ(19942002) ബ്രസീല് ടീം അംഗമായ റൊണാള്‍ ഡോ, 1998ല്‍ ലോകകപ്പില്‍ റണ്ണറപ്പായ ടീമിലും കളിച്ചു. ലോകകപ്പില്‍ ഏറ്റവുമധികം ഗോളുകള്‍(15) നേടിയ രണ്ടാമത്തെ താരമാണ് റൊണാള്‍ഡോ. കോപ്പ അമേരിക്കയിലും രണ്ട് തവണ(19971990) കിരീടം നേടി.

അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ ബ്രസീല്‍ ടീമില്‍ കളിച്ച് വെങ്കലമെഡല്‍ നേടിയ റൊണാള്‍ഡോ പിഎസ്‌വി ഐന്തോവന്‍, ബാഴ്‌സലോണ, ഇന്റര്‍ മിലാന്‍, റയല്‍ മാഡ്രിഡ് എന്നീ ക്ലബ്ബുകള്‍ക്കായും പ്രധാന കിരീടങ്ങള്‍ സ്വന്തമാക്കി.

1997ലും 2002ലും മികച്ച കളിക്കാരനുള്ള ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരവും റൊണാള്‍ഡൊ സ്വന്തമാക്കിയിരുന്നു. മെസി ആറ് തവണയും റൊണാള്‍ഡോ അഞ്ച് തവണയും ഫിഫയുടെ ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഇരുവര്‍ക്കും ക്ലബ്ബ് തലത്തില്‍ റെക്കോര്‍ഡുണ്ടെങ്കിലും ഇതുവരെ ലോകകപ്പ് നേട്ടം സ്വന്തമാക്കാനായിട്ടില്ല.

Top