കായംകുളം കൊച്ചുണ്ണിയില്‍ നിന്നും തന്നെ മാറ്റിയതല്ല, സ്വയം പിന്മാറിയത് : അമല പോള്‍

Amala paul

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി.

ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്നത് അമല പോളിനെയായിരുന്നു, പിന്നീട് താരത്തെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു.

എന്നാല്‍, തന്നെ ആരും മാറ്റിയതല്ലെന്നും മറ്റ് സിനിമകളുടെ തിരക്ക് കാരണം ചിത്രത്തില്‍ നിന്നും സ്വയം പിന്മാറിയതാണെന്നും അമല പോള്‍ ട്വിറ്ററില്‍ കുറിച്ചു.

അമല പോളിനു പകരമായി തെന്നിന്ത്യന്‍ താരസുന്ദരി പ്രിയ ആനന്ദ് നായികയായി എത്തും.

ബോബിസഞ്ജയ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം കോസര്‍ഗോഡ് പുരോഗമിക്കുകയാണ്.

ശ്രീ ഗോകുലം സിനിമാസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top