പോപ്പുലര്‍ ഫ്രണ്ടിനെ കര്‍ണാടകയില്‍ നിരോധിക്കേണ്ട ആവശ്യമില്ല ;സിദ്ധരാമയ്യ

sidaramaih

ബംഗളൂരു: ഐഎസ് ബന്ധം ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന കാര്യത്തില്‍ വ്യക്തമായ നിലപാടുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ട ആവശ്യമില്ലെന്ന് സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.

ഐഎസ് ബന്ധം ആരോപിച്ച് ജാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിരുന്നു. ജാര്‍ഖണ്ഡ് സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ചാണ്‌ നിരോധനം ഏര്‍പ്പെടുത്തിയത്. ചൊവ്വാഴ്ച്ചയാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തികൊണ്ടുള്ള ഔദ്യോഗിക സ്ഥിരീകരണമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേരളത്തില്‍ രൂപീകരിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ അണികളില്‍ ഐഎസ് സ്വാധീനം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെന്നാണ് ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതിന് മുന്‍പെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നിരോധിക്കുകയാണെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍എസ്എസിനെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനോട് പ്രതികരിച്ചിരുന്നു.

Top