not ban-cpm

ന്യൂഡല്‍ഹി: 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് റദ്ദാക്കേണ്ട ആവശ്യമില്ലന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

തീരുമാനം ശരിയായ രീതിയില്‍ നടപ്പാക്കുകയാണ് വേണ്ടതെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

കള്ളപ്പണത്തിനെതിരായുള്ള നടപടിയെയല്ല വിമര്‍ശിക്കുന്നതെന്നും അത് നടപ്പാക്കിയ രീതിയെയാണെന്നും യെച്ചൂരി പറഞ്ഞു. 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം സാധാരണക്കാരന് ഉണ്ടാക്കിയിട്ടുള്ള ക്ലേശങ്ങള്‍ ചില്ലറയല്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന് കള്ളപ്പണക്കാരെ കൈകാര്യം ചെയ്യണമെങ്കില്‍ അത് ചെയ്യട്ടെ. അതിന് ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. ഏത് ലോകത്തിലാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സര്‍ക്കാരും ജീവിക്കുന്നതെന്ന് അറിയില്ല.

ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാതെ ഏതോ മായിക ലോകത്തിലാണ് അവര്‍. ജനങ്ങളുടെ ബുദ്ധിമുട്ട് തിരിച്ചറിയുന്നതുകൊണ്ടാണ് നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള സമയം ദീര്‍ഘിപ്പിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.

Top