not-at-the-moment-ajay-devgan-on-working-with-pakistani-actors

റി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാകിസ്താന്‍ ബന്ധം കൂടുതല്‍ മോശമായിരിക്കുന്ന സാഹചര്യത്തില്‍ പാക് താരങ്ങള്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് ബോളിവുഡ് താരം അജയ് ദേവ്ഗണ്‍.

സിനിമാ താരങ്ങളെ തീവ്രവാദികളുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. എന്നാല്‍ ഈ സാഹചര്യത്തില്‍ പാക് താരങ്ങള്‍ക്കൊപ്പം സിനിമ ചെയ്യില്ല അജയ് പറയുന്നു.

ഇപ്പോള്‍ രാജ്യത്തിന്റെ പൊതു വികാരത്തോടൊപ്പം നില്‍ക്കേണ്ട സമയമാണെന്നും, തന്റെ സിനിമ പാകിസ്താനില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും അജയ് പറഞ്ഞു.

പുതിയ ചിത്രം ശിവായുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അജയ് തന്റെ നിലപാട് വ്യക്തമാക്കിയത്‌.

പാക് താരങ്ങളായ ഫവദ് ഖാനും മാഹിറാ ഖാനും പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്.

കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ഏ ദില്‍ ഹെ മുഷ്‌കിലില്‍ ഫവദ് ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷാരൂഖ് ഖാന്‍ ചിത്രം റയീസിലെ നായികയാണ് മാഹിറാ.

Top