അതും മാറ്റി; ഇനി റിപബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി റീത്ത് വെയ്ക്കുന്നത് ദേശീയ യുദ്ധ സ്മാരകത്തില്‍

തുവരെയുള്ള ആചാരത്തില്‍ നിന്നും വ്യത്യസ്തമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്, മറ്റ് സൈനിക വിഭാഗങ്ങളുടെ മേധാവികള്‍ എന്നിവര്‍ റിപബ്ലിക് ദിന പരേഡിന് മുന്നോടിയായി റീത്ത് സമര്‍പ്പിക്കുന്നത് ദേശീയ യുദ്ധ സ്മാരകത്തില്‍.

റിപബ്ലിക് ദിനത്തില്‍ ഈ വര്‍ഷം ഇന്ത്യ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ റീത്ത് സമര്‍പ്പിക്കല്‍ ചടങ്ങ് ഉണ്ടാകില്ല. ജനുവരി 26ന് പ്രധാനമന്ത്രി, സിഡിഎസ്, മൂന്ന് സൈനിക മേധാവികള്‍ എന്നിവര്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ സ്മരണാഞ്ജലി അര്‍പ്പിക്കും.

‘ഇതാദ്യമായി പ്രധാനമന്ത്രി മോദി റിപബ്ലിക് ദിനത്തില്‍ ദേശീയ യുദ്ധ സ്മാരകം സന്ദര്‍ശിക്കും, അദ്ദേഹത്തെ സിഡിഎസും, മറ്റ് സൈനിക മേധാവികളും സ്വീകരിക്കും’, റിപബ്ലിക് ദിന പരേഡ് കമ്മാന്‍ര്‍ മേജര്‍ ജനറല്‍ അലോക് കക്കര്‍ വ്യക്തമാക്കി.

‘സൈനിക എയര്‍ ഡിഫന്‍സ് കോര്‍പ്‌സ് ആദ്യമായി മാര്‍ച്ചിംഗ് വിഭാഗത്തോടൊപ്പം പങ്കെടുക്കും. സിഗ്‌നല്‍ കോര്‍പ്‌സ് വിഭാഗത്തെ നാലാം തലമുറ സൈനിക ഓഫീസറായ ക്യാപ്റ്റന്‍ തന്യാ ഷെര്‍ഗില്‍ നേതൃത്വം നല്‍കും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരസേന, നാവികസേന, വ്യോമസേന, പാരാമിലിറ്ററി സേനകള്‍ എന്നിവരും റിപബ്ലിക് ദിന പരേഡിനെത്തും.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്‌പെഷ്യല്‍ ഫോഴ്‌സ് പരേഡില്‍ തിരിച്ചെത്തുന്നത്. ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ മെസിയാസ് ബൊല്‍സൊനാരോയാണ് ഈ വര്‍ഷത്തെ റിപബ്ലിക് ദിനത്തില്‍ മുഖ്യാതിഥി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇദ്ദേഹത്തിന്റെ നാല് ദിവസത്തെ സന്ദര്‍ശനം.

Top