ദേശീയതലത്തില്‍ മുന്നണി ഉണ്ടെന്നു കരുതി സിപിഐയുടെ എല്ലാ ആവശ്യവും അംഗീകരിക്കില്ല; കെ സുധാകരന്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കരുതെന്ന സിപിഐയുടെ ആവശ്യത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. രാഹുല്‍ ഗാന്ധി കേരളത്തില്‍ തന്നെ മത്സരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം. രാഹുല്‍ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് സിപിഐയല്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കരുതെന്നത് തെറ്റായതും അന്യായവും അധാര്‍മികവുമായ ആവശ്യമാണ്. രാഹുല്‍ കേരളത്തില്‍ മത്സരിക്കണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം. കോണ്‍ഗ്രസിന്റെ അഭിപ്രായവും ഇതാണ്. രാഹുല്‍ കേരളത്തില്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും കെ സുധാകരന്‍ പറഞ്ഞു.

കെപിസിസി ആവശ്യപ്പെടുന്നതും ഇന്ത്യയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതും രാഹുല്‍ കേരളത്തില്‍ നിന്ന് മത്സരിക്കണമെന്നതാണ്. ദേശീയതലത്തില്‍ മുന്നണി ഉണ്ടെന്നു കരുതി സിപിഐയുടെ എല്ലാ ആവശ്യവും അംഗീകരിക്കണം എന്നില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സിപിഐക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ തീരുമാനം മുന്നണിയുടേതാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Top