മുന്നണിക്ക് പുറത്തുള്ള ഒരു പാര്‍ട്ടിയുമായും ബന്ധമില്ല; ഉമ്മന്‍ചാണ്ടി

കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ നിലപാട് ആവര്‍ത്തിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്നണിക്ക് പുറത്തുള്ള ഒരു പാര്‍ട്ടിയുമായും ബന്ധമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ബാര്‍ കോഴയില്‍ ചെന്നിത്തലക്ക് എതിരെ അന്വേഷണം നടത്താന്‍ ഇടത് സര്‍ക്കാരിന് നാണമില്ലേ എന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു. മുന്നണി മാറിയാലും ബാര്‍കോഴ വിഷയത്തില്‍ കെ എം മാണി നൂറ് ശതമാനം പരിശുദ്ധനെന്നും ഉമ്മന്‍ചാണ്ടി വയനാട്ടില്‍ പറഞ്ഞു.

അതേസമയം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വിഷയത്തില്‍ നിലപാട് വ്യക്തമാക്കി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവും പാടില്ലെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.

Top