ചൈന ഏകപക്ഷീയമായി തീരുമാനിക്കുന്ന നിയന്ത്രണരേഖ അംഗീകരിക്കില്ല; ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മില്‍ വീണ്ടും വാക്‌പോര്. ചൈന യഥാര്‍ത്ഥ നിയന്ത്രണ രേഖ ഏകപക്ഷീയമായി തീരുമാനിക്കുന്നത് അംഗീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. 1959ല യഥാര്‍ത്ഥ നിയന്ത്രണ രേഖയാണ് അന്തിമമെന്ന ചൈനീസ് വാദം ഇന്ത്യ തള്ളുകയും ചെയ്തു. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖ മറികടക്കില്ല.

എന്നാല്‍ രേഖ രണ്ടു രാജ്യങ്ങളും കൂട്ടായി തീരുമാനിക്കണമെന്നാണ് നിലപാടെന്ന് ഇന്ത്യ പറഞ്ഞു. അനാവശ്യ അവകാശവാദം ചൈന ഉപേക്ഷിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Top