കളിപ്പാട്ട ചര്‍ച്ചയല്ല, വിദ്യാര്‍ഥികള്‍ക്ക് ആവശ്യം പരീക്ഷ ചര്‍ച്ച; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്തിലെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ കളിപ്പാട്ട ചര്‍ച്ചയല്ല, JEE, NEET വിദ്യാര്‍ത്ഥികള്‍ക്കിപ്പോള്‍ പരീക്ഷ ചര്‍ച്ചയാണ് ആവശ്യമെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു. മന്‍ കി ബാത്തില്‍ ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ കേന്ദ്രമാക്കി മാറ്റുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ JEE, NEET പരീക്ഷകള്‍ നടത്തുന്നതില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മുന്‍ഗണന നല്‍കുന്നത് പരീക്ഷയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കാണ്. അല്ലാത കളിപ്പാട്ടത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കല്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

കോവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാരിനുണ്ടായ പരാജയം മറച്ചുവെക്കാന്‍ JEE, NEET വിദ്യാര്‍ത്ഥികളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെയടക്കം കേള്‍ക്കുകയും സമവായത്തില്‍ എത്തുകയും വേണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.

Top