ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം വേണ്ട; സര്‍ക്കാര്‍ ഉത്പന്നം മതി നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ്

രു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന സിനിമയുടെ പേര് മാറ്റിയില്ലെങ്കില്‍  പ്രദര്‍ശനാനുമതി നല്‍കികൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്. പേരില്‍ നിന്ന് ഭാരതം മാറ്റി സര്‍ക്കാര്‍ ഉത്പന്നം എന്നാക്കണം എന്നാണ് നിര്‍ദേശം. സുഭീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം. ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവന്‍, ദര്‍ശന നായര്‍, ജോയ് മാത്യു, ലാല്‍ ജോസ്, വിജയ് ബാബു, ഹരീഷ് കണാരന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫണ്‍-ഫാമിലി എന്റര്‍ടെയ്നര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കുന്നത്. സര്‍ക്കാറിന്റെ പുരുഷവന്ധ്യംകരണം പദ്ധതി ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും അതിന്റെ നര്‍മ്മത്തില്‍ ചാലിച്ച ആഖ്യാനവുമാണ് സിനിമയുട ഇതിവൃത്തം. ടി.വി കൃഷ്ണന്‍ തുരുത്തി, രഞ്ജിത്ത് ജഗന്നാഥന്‍, കെ.സി രഘുനാഥ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയത് നിസാം റാവുത്തര്‍ ആണ്. അന്‍സര്‍ ഷായാണ് ഛായാഗ്രഹണം.

ക്രിയേറ്റീവ് ഡയറക്ടര്‍- രഘുരാമ വര്‍മ്മ, എക്സികുട്ടീവ് പ്രൊഡ്യൂസര്‍- നാഗരാജ് നാനി, എഡിറ്റര്‍- ജിതിന്‍ ഡി.കെ, സംഗീതം- അജ്മല്‍ ഹസ്ബുള്ള, ഗാനരചന- അന്‍വര്‍ അലി, വൈശാഖ് സുഗുണന്‍, പശ്ചാത്തല സംഗീതം- എ.ടീം, കലാസംവിധാനം- ഷാജി മുകുന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- എംഎസ് നിധിന്‍, സൗണ്ട് ഡിസൈനര്‍- രാമഭദ്രന്‍ ബി, മിക്സിംഗ്- വിഷ്ണു സുജാതന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍- ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ എക്സികുട്ടീവ്- വിനോദ് വേണുഗോപാല്‍, ഡി.ഐ- പോയറ്റിക്ക്, കളറിസ്റ്റ്- ശ്രീക് വാര്യര്‍, വിതരണം- പ്ലാനറ്റ് പിക്ചേഴ്സ്, വിഎഫ്എക്സ്- ഡിജി ബ്രിക്സ്, സ്റ്റില്‍സ്- അജി മസ്‌കറ്റ്, പിആര്‍ഒ- എ. എസ് ദിനേശ്, പിആര്‍ സ്ട്രാറ്റജി&മാര്‍ക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, മ്യൂസിക്ക് – മ്യൂസിക്ക് 24/7. മാര്‍ച്ച് മാസത്തില്‍ ചിത്രം റിലീസ് ചെയ്യും.

Top