മുഖ്യമന്ത്രിയും നോർവെ ഫിഷറീസ് മന്ത്രിയുമായി ഇന്ന് ചർച്ച

യൂറോപ്പ് : മുഖ്യമന്ത്രിയുടെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കം. ഇന്നലെ വൈകീട്ടോടെയാണ് മുഖ്യമന്ത്രിയും സംഘവും നോർവെയിലെത്തിയത്.നോർവെയിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ബാലഭാസ്കർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ട്. ഇന്ന് നോർവെ ഫിഷറീസ്മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും.

നോർവെയിലെ വ്യാപാര സമൂഹവുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.രണ്ട് ദിവസം മുന്പ് നിശ്ചയിച്ച യാത്ര കോടിയേരി ബാലകൃഷ്ണൻറെ മരണത്തെ തുടർന്ന് നീട്ടിവയ്ക്കുകയായിരുന്നു

Top