വടക്കന്‍ കൊറിയയുടെ മിസൈല്‍ പരീക്ഷണം: പ്രതിരോധിക്കാന്‍ തയ്യാറെടുത്ത് ജപ്പാന്‍

ടോക്കിയോ: പെസഫിക് മേഖല ലക്ഷ്യമാക്കി വടക്കൻ കൊറിയ പരീക്ഷിച്ച മിസൈലുകൾക്കെതിരെ ജപ്പാൻ നടപടിക്കൊരുങ്ങുന്നു. രണ്ടു ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളാണ് വടക്കൻ കൊറിയ പരീക്ഷിച്ചത്. ജപ്പാന്റെ വാണിജ്യ കടൽപാതയ്ക്ക് തൊട്ടരികിലാണ് മിസൈലുകൾ പതിച്ചത്. ജപ്പാന്റെ അതിർത്തി ലക്ഷ്യമാക്കി നടന്ന മിസൈൽ പരീക്ഷണങ്ങളുടെ വിവരം തെക്കൻ കൊറിയയാണ് വിശകലനം ചെയ്തത്.

ജപ്പാൻ ജനതയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ശക്തമായ നടപടികളിലേക്ക് ഭരണകൂടം കടക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. യാതൊരു പ്രകോപനവുമില്ലാത്ത സാഹചര്യത്തിൽ പെസഫിക് മേഖല കേന്ദ്രീകരിച്ചുള്ള വടക്കൻ കൊറിയയുടെ സൈനിക നീക്കം അത്യന്തം അപലപനീയമാണെന്നും ജപ്പാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞയാഴ്ച ചൈനയുടെ പ്രസിഡന്റ് ഷീ ജിംഗ് പിംഗും വടക്കൻ കൊറിയൻ ഭരണാധികാരി കീം ജോംഗ് ഉന്നും തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നു. ഇവർ തമ്മിൽ പ്രതിരോധ സഹകരണ ധാരണയിലെത്തിയതിന് പിന്നാലെയാണ് മിസൈൽ പരീക്ഷണം നടന്നത്. സൈനിക ശക്തികളായ ഇരുരാജ്യങ്ങളുടേയും തയ്യാറെടുപ്പ് മേഖലയിൽ അസ്വസ്ഥത വർദ്ധിപ്പിച്ചി രിക്കുകയാണ്. അത്യാധുനികവും ആണവ ശേഷിയുള്ളതുമായ ആയുധനിർമ്മാണത്തിനും വിപണനത്തിനുമാണ് ചൈന വടക്കൻ കൊറിയയുമായി ധാരണയിലെത്തിയത്.

Top