ഭക്ഷ്യക്ഷാമം ; കർഷകരോട് മൂത്രം ആവശ്യപ്പെട്ട് കിം ജോങ് ഉൻ

സോൾ: ഉത്തര കൊറിയയിൽ ഭക്ഷ്യക്ഷാമം ഗുരുതരം.ഭക്ഷ്യ സാധനങ്ങൾക്ക് രാജ്യത്ത് വിലക്കയറ്റം കൂടി വരികയാണ്. കൊവിഡ്-19 ഭീഷണിയില്ലെന്ന് ആവർത്തിക്കുമ്പോഴും രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന സൂചന നൽകുകയാണ് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ.

ആവശ്യ സാധനങ്ങളുടെ വിലയിലുണ്ടായ വർധന സാമ്പത്തിക നിലയെ ബാധിച്ചേക്കാമെന്ന സൂചന കിം നൽകിയിരുന്നു. പഴം – പച്ചക്കറികൾക്ക് വില കുതിച്ചുയർന്നുവെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദിവസങ്ങൾക്ക് മുൻപ് ചേർന്ന ഭരണകക്ഷിയായ വർക്കേഴ്‌സ് പാർട്ടിയുടെ കേന്ദ്ര സമിതി യോഗത്തിലാണ് രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാണെന്ന സൂചന കിം ജോങ് ഉൻ നൽകിയത്. കഴിഞ്ഞ വർഷമുണ്ടായ വെള്ളപ്പൊക്കവും ചുഴലിക്കാറ്റും കാർഷിക മേഖലയെ ഗുരുതരമായി ബാധിച്ചു.

ഈ സാഹചര്യത്തിൽ ജനങ്ങൾക്കായുള്ള ഭക്ഷണ ലഭ്യതയിൽ ആശങ്കയുണ്ട്. ജനങ്ങളുടെ ഭക്ഷണ ലഭ്യതയിൽ ആശങ്കയുള്ളതിനാൽ കാർഷിക ഉൽപാദനം വർധിപ്പിക്കാനുള്ള വഴികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കണ്ടെത്തണമെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു. രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കിം മാസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു.

Top