ലോകരാജ്യങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം

സിയൂള്‍: ലോകരാജ്യങ്ങളുടെ എതിര്‍പ്പിനെ പിന്തള്ളി ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ തലസ്ഥാനമായ പ്യോംഗ്യാംഗ് തീരമേഖലയില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ വടക്കന്‍ ജപ്പാന്റെ സമുദ്ര മേഖലവരെ എത്തിയതായി ദക്ഷിണകൊറിയന്‍ സൈന്യം വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ച അമേരിക്കയുടെ ഭീഷണികള്‍ക്കും സമാധാന ചര്‍ച്ചകള്‍ക്കും കാത്തുനില്‍ക്കാതെ ഉത്തരകൊറിയ മൂന്നു മിസൈലുകള്‍ പരീക്ഷിച്ചിരുന്നു.

Top