കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു ; രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍ വെന്തുമരിച്ചു

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍ മരിച്ചു. സംഭവത്തെ തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്തു. ഷസ്ത കൗണ്ടിയില്‍ ആരംഭിച്ച തീ ശക്തമായ കാറ്റിനെ തുടര്‍ന്ന് മറ്റിടങ്ങലിലേക്ക് അതിവേഗം പടരുകയായിരുന്നു.

കാര്‍ ഫയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന തീപിടിത്തത്തില്‍ ഇതുവരെ 500 വീടുകളാണ് കത്തി നശിച്ചത്. ആയിരത്തോളം വീടുകള്‍ കാട്ടു തീ ഭീഷണിയിലാണ്. തിങ്കളാഴ്ച മുതലാണ് കാട്ടുതീ പടരാന്‍ തുടങ്ങിയത്. ഇതുവരെ 48,000 ഏക്കര്‍ കത്തി നശിച്ചു.

Top