ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ശാന്തമാകാന്‍ തുടങ്ങി… നിരോധനാജ്ഞ പിന്‍വലിക്കും

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ശാന്തമാകാന്‍ തുടങ്ങിയെന്ന് വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര സേനയെ വിന്യസിച്ച ശേഷം അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്ഥിതിഗതികള്‍ ശാന്തമെങ്കില്‍ നിരോധനാജ്ഞ നേരത്തെ പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കും.

ക്രമസമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി വിവിധ മത നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് ഡല്‍ഹി പൊലീസും വ്യക്തമാക്കിയിരുന്നു. മത നേതാക്കളുടെ നേതൃത്വത്തില്‍ സമാധാനയോഗങ്ങള്‍ വിളിക്കാനും നിര്‍ദ്ദേശം നല്‍കും. ആം ആദ്മി നേതാവും ഈസ്റ്റ് ഡല്‍ഹി കൗണ്‍സിലറുമായ താഹിര്‍ ഹുസൈനെ ഇന്ന് ചോദ്യം ചെയ്‌തേക്കും. ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് താഹിര്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

അതേ സമയം,കലാപത്തെ കുറിച്ച് രണ്ട് ഡിസിപിമാരുടെ കീഴില്‍ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയമിച്ച് ഡല്‍ഹി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡിസിപി ജോയ് ടിര്‍കി, ഡിസിപി രാജേഷ് ഡിയോ എന്നിവരോട് കീഴിലാണ് അന്വേഷണം. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ് ഐ ആറുകളും പ്രത്യേക സംഘത്തിന് കൈമാറി.

Top