ഐഎസ്എല്‍:നോര്‍ത്ത് ഈസ്റ്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ബെംഗളൂരു

ഗുവാഹട്ടി: ഏകപക്ഷീയമായ ഒരു ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തറപറ്റിച്ച് ബെംഗളൂരു എഫ്‌സി. ഗുവാഹട്ടി ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലണ് ബെംഗളൂരുവിന്റെ വിജയം.

മത്സരത്തിന്റെ 47-ാം മിനിറ്റില്‍ മിക്കുവാണ് ബെംഗളൂരുവിനായി ഗോള്‍ നേടിയത്. നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തിന്റെ പിഴവിലായിരുന്നൂ ഗോള്‍. വിജയത്തോടെ പോയന്റ് പട്ടികയില്‍ ബെംഗളൂരു ഒന്നാം സ്ഥാനത്തെത്തി.നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് തോല്‍വിയും ഒരു വിജയവും ഒരു സമനിലയും സഹിതം നാല് പോയന്റോടെ നോര്‍ത്ത് ഈസ്റ്റ് പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.

ഗോള്‍ രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം കൂടുതല്‍ ഉണര്‍ന്നു കളിച്ചാണ് ബെംഗളൂരു ലീഡ് സ്വന്തമാക്കിയത്.അവസരങ്ങള്‍ കൃത്യമായി ഫിനിഷ് ചെയ്യാന്‍ സാധിക്കാതിരുന്നതാണ് നോര്‍ത്ത് ഈസ്റ്റിന് തിരിച്ചടിയായത്.

മത്സരത്തില്‍ ആകെ ആറ് മഞ്ഞ കാര്‍ഡുകളാണ് കണ്ടത്. നാലെണ്ണം ആതിഥേയര്‍ സ്വന്തമാക്കിയപ്പോള്‍ 2 എണ്ണം ബെംഗളൂരു നേടി.

Top