കേരള ബ്ലാസ്റ്റേഴ്സിനും ഡേവിഡ് ജെയിംസിനും ഇന്ന് നിര്‍ണായക പോരാട്ടം

kerala blasters

ന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനും ഡേവിഡ് ജെയിംസിനും ഇന്ന് നിര്‍ണായക പോരാട്ടം. ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നേരിടുന്നത്. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം.

അവസാന ആറു മത്സരങ്ങളായി ഒരു വിജയമില്ലാതെ വലയുന്ന കേരളത്തിന് ഒരിക്കല്‍ കൂടെ നിരാശയോടെ കളി അവസാനിപ്പിക്കേണ്ട ഗതി ആകുമോ എന്നതാണ് ബ്ലാസ്റ്റേഴ്‌സ് അരാധകരുടെ ആശങ്ക. ഇപ്പോള്‍ തന്നെ ലീഗില്‍ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. നോര്‍ത്ത് ഈസ്റ്റിന്റെ 11 പോയന്റുകളില്‍ വെറും രണ്ട് പോയന്റ് മാത്രമെ ഹോം ഗ്രൗണ്ടില്‍ വന്നിട്ടുള്ളൂ.

അവസാന മത്സരത്തില്‍ എഫ് സി ഗോവയോട് ദയനീയ പരാജയം ബ്ലാസ്റ്റേഴ്‌സ് ഏറ്റു വാങ്ങിയിരുന്നു. എ ടി കെ കൊല്‍ക്കത്തയോട് വിജയിച്ചതു മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലീഗിലെ ഏക ജയം.

Top