ഐഎസ്എല്‍ പോരില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ജംഷഡ്പൂര്‍ എഫ്‌സിയും ഏറ്റുമുട്ടും

isl

ഗുവാഹത്തി: ഐഎസ്എല്‍ ഫുട്‌ബോള്‍ നാലാം സീസണിലെ രണ്ടാം മല്‍സരത്തില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷഡ്പൂര്‍ എഫ്‌സിയെ നേരിടും.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയില്‍ രാത്രി എട്ടിനാണ് മല്‍സരം നടക്കുക.

പുതിയ കോച്ചും താരങ്ങളുമായാണ് ഇക്കുറി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കളിക്കാനിറങ്ങുന്നത്

ജാവോ ഡി ഡ്യൂസാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കോച്ച്.

മികച്ച ഗോള്‍കീപ്പറുടേയും മുന്നേറ്റതാരങ്ങളുടേയും അഭാവമാണ് നോര്‍ത്ത് ഈസ്റ്റിന്റെ തലവേദന.

ജംഷഡ്പൂര്‍ എഫ്‌സി െഎഎസ്എല്ലില്‍ നവാഗതരാണെങ്കിലും കോച്ചും കളിക്കാരും പുതുമുഖങ്ങളല്ല.

കേരളത്തിന്റെ സ്വന്തമായിരുന്ന കോപ്പലാശാനാണ് ജംഷഡ്പൂരിന്റെ കോച്ച്.

ബ്ലാസ്റ്റേഴ്‌സിന്റെ നെടുംതൂണായിരുന്ന ബെല്‍ഫോര്‍ട്ടിനേയും മെഹ്താബ് ഹുസൈനേയും ഒപ്പം കൂട്ടി.

കളി നോര്‍ത്ത് ഈസ്റ്റിന്റെ ഹോംഗ്രൗണ്ടിലാണെങ്കിലും കളിക്കണക്കുകളില്‍ മുന്‍തൂക്കം ജംഷഡ്പൂരിനാണ്.

Top