ഏഷ്യന്‍ ഗെയിംസില്‍ സംയുക്തമായി സഹകരിക്കാന്‍ ഒരുങ്ങി കൊറിയന്‍ രാജ്യങ്ങള്‍

സോള്‍: ഉത്തര കൊറിയയുടേയും, ദക്ഷിണ കൊറിയയുടേയും സ്‌പോര്‍ട്‌സ് മന്ത്രിമാര്‍ ഓഗസ്റ്റ് മാസത്തില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ സംയുക്തമായി പങ്കെടുക്കുവാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. പ്യോങ്യാങിലെ മന്‍സൂദ അസംബ്ലി ഹോളില്‍ നടന്ന യോഗത്തില്‍ ദക്ഷിണ കൊറിയന്‍ സ്‌പോര്‍ട്‌സ് മന്ത്രി ദോ ജൊങ്‌വാന്‍, വടക്കന്‍ കൊറിയന്‍ നേതാവ് കിം ഇല്‍ഗൂക് എന്നിവര്‍ ചേര്‍ന്ന് ഇന്റര്‍-കൊറാന്‍ സ്‌പോര്‍ട്‌സ് എക്‌സ്‌ചേഞ്ച് സംബന്ധിച്ച വിഷയത്തെ കുറിച്ച് സംസാരിച്ചു. ദക്ഷിണ കൊറിയയിലെ യോന്‍ഹാപ് ന്യൂസ് ഏജന്‍സിയാണ് ഇത് സംബന്ധിച്ച കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കായികമന്ത്രിമാര്‍ സംയുക്തമായി തന്നെ ഏഷ്യന്‍ ഗെയിംസില്‍ ഏകപക്ഷീയമായ മാര്‍ച്ച് നടത്താനും തീരുമാനമായി. ഒപ്പം തന്നെ ഇത് സംബന്ധിച്ച് വിവിധ വിഷയങ്ങളില്‍ പ്രത്യേക ചര്‍ച്ചകള്‍ നടത്താനും സ്‌പോര്‍ട്‌സ് മന്ത്രിമാര്‍ തീരുമാനിച്ചിട്ടുണ്ട്. നോര്‍ത്ത്, തെക്കന്‍ കൊറിയകള്‍ ഒരുമിച്ച് നിന്നാല്‍ ഏഷ്യയില്‍ തന്നെ ഒന്നാം സ്ഥാനത്തേക്ക് എത്തുവാന്‍ തങ്ങള്‍ക്ക് നിഷ്പ്രയാസം സാധിക്കുമെന്നും, അന്താരാഷ്ട്രതലത്തില്‍ ഒരു വന്‍ ശക്തിയായിരിക്കുമെന്നും കിം ഇല്‍ഗുക് പറഞ്ഞു.

ഏപ്രില്‍ അവസാനത്തോടെ നടക്കുന്ന ഉച്ചകോടിക്ക് ശേഷം തങ്ങള്‍ പ്രത്യേക കരാറുകളിലൂടെ തൊഴില്‍ നിലവാര ചര്‍ച്ചകള്‍ നടത്തുമെന്നും,അതോടൊപ്പം തന്നെ ഈ ഏഷ്യന്‍ ഗെയിംസോട് കൂടി കൊറിയന്‍ അനുരഞ്ജനത്തിനുള്ള പാഥ തുറക്കുമെന്നും ദോ ജോങ് വാന്‍ വ്യക്തമാക്കി. തിങ്കളാഴ്ച ദക്ഷിണ കൊറിയയിലെ തയ്‌ക്കോണ്ടൊ ഡെമോക്രാറ്റിക് ടീം പ്യോങ്യാംഗ് ഗ്രാന്റ് തിയേറ്ററില്‍ നോര്‍ത്ത് കൊറിയന്‍ ടീമിനൊപ്പം പ്രകടനം നടത്തിയിരുന്നു.

Top